പെരുമ്പാവൂർ: പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം നിലച്ച വല്ലം – റയോൺപുരം മേഖലകളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുടി വെള്ളം വിതരണം നടത്തി. പെരുമ്പാവൂർ വാട്ടർ അതോറിറ്റി ശുചീകരണ പ്ലാന്റിലേക്ക് വല്ലം പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്തു പോകുന്ന കൂറ്റൻ എ.സി പൈപ്പ് കഴിഞ്ഞ ദിവസം റയോൺസ് കമ്പനിപ്പടിക്ക് സമീപം തകർന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം നിലച്ചിരിക്കുന്നു. ഇതിനെ തുടർന്നാണ്
വെൽഫെയർ പാർട്ടി റയോൺപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കുടി വെള്ളം വിതരണം ചെയ്തത്.
പഴക്കമുള്ള എ.സി. പൈപ്പുകളും എ.സി. പൈപ്പുകൾക്ക് പുറമെ കാലഹരണപ്പെട്ട ഇരുമ്പു പൈപ്പുകളും മാറ്റി എത്രയും വേഗം പ്രദേശവാസികളുടെ ദുരിതത്തിന് പൂർണ്ണമായ അറുതി വരുത്തണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷാനി വല്ലം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ബഷീർ എൻ.എം, ശിഹാബ് കോട്ടയിൽ, അമർ മൻസൂർ എം.എം, പൊതുപ്രവർത്തകൻ എം.ബി ഹംസ എന്നിവർ സംബന്ധിച്ചു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം നിലച്ച വല്ലം – റയോൺപുരം മേഖലകളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുടി വെള്ളം വിതരണം ചെയ്യുന്നു