
കല്‍പറ്റ>>> വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊല്ലിക്കുറുക്ക് വനമേഖലയിലാണ് ഒന്നര വയസുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ കാട്ടാനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചതിനാല്‍ ജഢത്തിന് സമീപത്തെത്താന്‍ വനംവകുപ്പ് അധികൃതര്‍ക്കായിരുന്നില്ല. ഇന്ന് രാവിലെയോടെ ആനക്കൂട്ടം മാറിയതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
