വനപാലകർ രക്ഷകരായി, കിണറ്റിൽ വീണ കുട്ടിയാനയെ കരകയറ്റി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം: നാടു കാണാനിറങ്ങിയ ആന കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്. പൂയംകൂട്ടി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാന കൂട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് മണികണ്ഠൻ ചാൽ തിണ്ണ കുത്ത് ഭാഗത്ത് കുട്ടി കൊമ്പൻ കിണറ്റിൽ വീണത്.ഇതോടെ രാത്രി ആന കൂട്ടങ്ങളുടെ അലർച്ചകേട്ട് സമീപവാസികൾ ചെന്ന് നോക്കിയപ്പോൾ കിണറിനു ചുറ്റും ആനകൾ നിൽക്കുന്നതു കണ്ടു.തുടർന്ന് ആന കുട്ടി കിണറ്റിൽ വീണ വിവരം നാട്ടുകാർ രാത്രി തന്നെ കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ആനക്കുളം സ്റേറഷനിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആനക്കുളം ഡപ്യൂട്ടി റേഞ്ച് ഓഫീസർ വിജേഷ് ആശാരിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കിണറിൻ്റെ ഭാഗത്തു നിന്നും ആന കൂട്ടം മാറുന്നത് നോക്കി നിന്ന് പുലർച്ചയോടെ കിണർ ഇടിച്ചു നിരത്തി ആന കുട്ടിയെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. ആന കുട്ടിക്ക് ഒരു വയസ്സിൽ താഴെയാണ് പ്രായം എന്നും കിണറിൻ്റെ താഴ്ച കുറവുകൊണ്ട് രക്ഷാപ്രവർത്തനം എളുപ്പമായതെന്നും വനപാലകർ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *