വനം വകുപ്പ് ജീവനക്കാർക്കുള്ള കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയം കോതമംഗലത്ത് നാടിന് സമർപ്പിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം:സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു.വിവിധ സ്ഥലങ്ങളിലെ വനം വകുപ്പ് ജീവനക്കാർക്കു വേണ്ടി 2 ബ്ലോക്കുകളിലായി 20 ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്.ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,പ്രിൻസി എൽദോസ്,കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി മാത്തച്ചൻ ഐ എഫ് എസ്,പി സി സി എഫ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസ്,പി സി സി എഫ്(പി & ഡി)ദേവേന്ദ്ര കുമാർ വർമ്മ ഐ എഫ് എസ്,തേക്കടി പി ടി ആർ ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ് ഐ എഫ് എസ്,കോട്ടയം സി എഫ്(ഐ & ടി)എ രഞ്ജൻ ഐ എഫ് എസ്,മലയാറ്റൂർ ഡി എഫ് ഒ നരേന്ദ്ര ബാബു ഐ എഫ് എസ്,കോതമംഗലം ഡി എഫ് ഒ ഫ്ളയിംഗ് സ്ക്വാഡ് സാജു വർഗീസ്,ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആർ രാഹുൽ,കെ പി എച്ച് സി സി പ്രോജക്ട് എഞ്ചിനീയർ എ എം ജബ്ബാർ,കോതമംഗലം ഡി എഫ് ഒ പി ആർ സുരേഷ് ഐ എഫ് എസ് എന്നിവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *