വനംകൊള്ളയ്ക്കെതിരെ പ്രതിഷേധ മാർച്ച്.

സ്വന്തം ലേഖകൻ -

കോതമംഗലം>>>നേര്യമംഗലം സോ സൈറ്റി ജങ്ഷനിൽ നിന്നും ബുധനാ ഴ്ച പതിനൊന്നു മണിക്ക് തലക്കൽ ചന്തു കോളനിയിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര നടത്തി. തലക്കൽ ചന്തു കോളനിയിലെ കാടിന്റെ മക്കളും പദയാത്രയിൽ പങ്കെടുത്തു.

വനവാസികൾക്ക് വീട് വെക്കാനെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച് നീക്കിയിട്ട സ്ഥലത്തു നിന്ന മരങ്ങളും അങ്ങോട്ട് പോകാനുള്ള വ്യാജേന മാറ്റിയിട്ട വഴിയിൽ നിന്ന മരങ്ങളും കുറച്ചു മാസങ്ങൾക്ക് മുൻപ് മുറിച്ചു മാറ്റിയിരുന്നു. എണ്ണി തീട്ടപ്പെടുത്തിയ എഴുപത്തി രണ്ടു മരങ്ങൾക്കു പകരം തൊണ്ണൂറോളം മരങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ വനം കൊള്ളക്കാർ മുറിച്ചു മാറ്റിയത് ഇതിനകം വാർത്തയായി കഴിഞ്ഞിരുന്നു.അനധികൃതമായി നടത്തിയ മരംമുറിക്കെതിരെ ആദിവാസികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മുറിച്ചിട്ട മരങ്ങളിൽ ചിലത് വനം കൊള്ളക്കാർക്ക് കടത്താൻ കഴിഞ്ഞിരുന്നില്ല.

ഈ വനം കൊള്ളക്കെതിരെ കാടിന്റെ മക്കൾക്ക്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കൊള്ളക്ക് അവസരമൊരുക്കിയ മുഖ്യമന്ത്രിയെ പ്രോസിക്യുട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ -കൊള്ള മാഫിയകളെ തുറുങ്കിൽ അടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പദയാത്ര. സോസൈറ്റി ജങ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു, ഇ.റ്റി നടരാജൻ, പി.ജി ശശി,വി.കെ സോമൻ,ബിനോയി ബ്ലായിൽ,ബൈജു നേര്യമംഗലം,വി.ബി നന്ദകുമാർ,എന്നിവർ നേതൃത്വം നൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →