വടാട്ടുപാറയിൽ വയോധികയുടെ പെട്ടിക്കട കത്തിനശിച്ചു

web-desk - - Leave a Comment

കോതമംഗലം വടാട്ടുപാറയിൽ വീടിനോട് ചേർന്ന് നടത്തിയ വയോധികയുടെ പെട്ടിക്കട തീപിടിച്ച് കത്തിനശിച്ചു. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പലവൻപടി ഒഴുപാറത്തടത്തിൽ വനജാക്ഷിയമ്മ (90)യുടെ കടയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കട നശിച്ചതോടെ ഇവരുടെ ഉപജീവനമാർഗം ഇല്ലാതായി. മരപ്പലകകൊണ്ട് കെട്ടിയുണ്ടാക്കിയ കടയാണ്.
വിൽപ്പനയ്ക്കുെവച്ചിരുന്ന മുറുക്കാനും ബീഡിയും സിഗററ്റും ചിപ്‌സും സോപ്പുമെല്ലാം വെണ്ണീറായി. വിറ്റുകിട്ടിയ പണവും കടയ്ക്കുള്ളിലെ പെട്ടിയിലായിരുന്നു. അതും നഷ്ടപ്പെട്ടു. വനജാക്ഷിയമ്മ ഒറ്റയ്ക്കാണ് താമസം.
തീപിടിത്തം അറിഞ്ഞെത്തിയ അയൽവാസികൾ അണയ്ക്കാൻ നടത്തിയ ശ്രമം വിഫലമായി. നാട്ടുകാരുടെ സമയോജിത ഇടപെടൽ കാരണം വീട്ടിലേക്ക് തീപടരുന്നത് തടയാനായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടോ, സന്ധ്യയ്ക്ക്്് നിലവിളക്കിൽ തിരിതെളിച്ചതിൽനിന്ന്് പടർന്നതോ ആകാമെന്നാണ് നിഗമനം. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും പൊതുപ്രവർത്തകരും സ്ഥലത്തി വനജാക്ഷിയമ്മയെ ആശ്വസിപ്പിച്ചു.
ഉപജീവനമാർഗം ഇല്ലാതായ വനജാക്ഷിയമ്മയ്ക്ക് കട തുടങ്ങാൻ അടിയന്തര ധനസഹായം നൽകണമെന്ന ആവശ്യം ശക്തമാണ്. പഞ്ചായത്തോ സന്നദ്ധ സംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *