വടക്കുംഭാഗം ലിസ്സി റബ്ബേഴ്സ് കമ്പനിയിൽ നിന്നും ഉയരുന്ന അതിരൂക്ഷമായ ദുർഗന്ധത്തിനും പരിസ്ഥിതി മലിനീകരണത്തിനു മെതിരെ പ്രതിക്ഷേധം ശക്തമാകുന്നു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>> കോട്ടപ്പടി        വടക്കുംഭാഗം ലിസ്സി റബ്ബേഴ്സ് കമ്പനിയിൽ നിന്നും ഉയരുന്ന അതിരൂക്ഷമായ ദുർഗന്ധത്തിനും പരിസ്ഥിതി മലിനീകരണത്തിനു മെതിരെ പ്രദേശവാസികൾ ആലോചനയോഗം നടത്തി. പുല്ലുവഴിച്ചാൽ റസിഡൻ്റ്സ് അസ്സോസിയേഷൻ വടക്കുംഭാഗം റസിഡൻ്റ്സ് അസ്സോസിയേഷൻ എന്നിവരുടെ നേത്യത്വത്തിൽ സി.വൈ മത്തായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.കെ എൽദോസ്. നാലാം വാർഡ് മെമ്പർ ഷൈമോൾ ബേബി പുല്ലുവഴിച്ചാൽ റസിഡൻസ് അസ്സോസിയേഷൻ പ്രസിഡൻ്റ്  മോഹനൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പ്രദേശവാസികൾ പരാതി കൊടുത്തതിന് ശേഷമാണ് കമ്പനിയ്ക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയത് അതുകൊണ്ട് തന്നെ കമ്പനി അധികാരികളെ സ്വാധീനിക്കുന്നു എന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ ആറു മാസക്കാലമായി പ്രദേശവാസികൾ കമ്പനിയിൽ നിന്നും പ്രത്യകിച്ചും രാത്രികാ ലത്ത് പ്രവഹിക്കുന്ന ദുർഗന്ധം കൊണ്ട് വീർപ്പുമുട്ടുകയാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *