ലോറിക്കടിയിലേക്ക് വീണ് മരിച്ച ഓട്ടോഡ്രൈവറുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പോഞ്ഞാശേരിയിലും ഭീതി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍: പോഞ്ഞാശേരിയില്‍ ലോറിക്കടിയിലേക്ക് വീണ് മരിച്ച ഓട്ടോഡ്രൈവറുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ മഹാമാരിയുടെ പിടിയില്‍ നിന്നും അകന്ന് നിന്ന പോഞ്ഞാശേരിയും ഭീതിയിലേക്ക്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം മാറ്റിയവരും മരണത്തിന് മുന്നേ ഇദ്ദേഹവുമായി സമ്പര്‍ക്കമുളളവരും അടിയന്തിരമായി ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ 9.50 ഓടെയാണ് പോഞ്ഞാശേരിയില്‍ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്നമീന്തലയ്ക്കല്‍ വീട്ടില്‍ ജവഹര്‍ (62) ഭാരവാഹനത്തിന് അടിയില്‍പെട്ട് മരണപ്പെട്ടത്. തുടര്‍ന്ന് പതിവുരീതിയില്‍ മൃതദേഹം കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. വെങ്ങോല പഞ്ചായത്തിലെ ഈ പ്രദേശത്ത് ഇതുവരെയും ആര്‍ക്കും കോവിഡ് 19 പോസിറ്റീവ് ആയിരുന്നില്ല. ആദ്യ കേസായതിനാല്‍ ഉറവിടവും കണ്ടെത്താനായിട്ടില്ല. ആലുവ കുന്നത്തേരിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പാണ് ജവഹര്‍ ഇവിടേക്ക് താമസം മാറ്റിയത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *