
പെരുമ്പാവൂർ>>>കൂവപ്പടി ബ്ലോക്ക് പ ഞ്ചായത്ത് ജൂലൈ 28ന്ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി.ഇതി ന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ ആറ് പഞ്ചായത്തു കളി ലെ കർഷകർക്കായി 7000 കശു മാവിൻ തൈകൾ സൗജന്യമായി നൽ കി.കശുമാവു കൃഷി വികസന ഏജൻ സിയാണ് ഗ്രാഫറ്റ് ചെയ്ത മൂന്ന് വർഷം കൊണ്ട് വിളവെടുക്കാവുന്ന തൈകൾ എത്തിച്ചത്. കശുമാവ് കൃഷിക്ക് ഏറെ സാധ്യതയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെ യ്യാൻ കർഷകർക്ക് പ്രോത്സാഹനം ന ൽകുമെന്ന് വിതരണ ഉദ്ഘാടനം ചെ യ്തു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് മോളിതോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എൻ.എം.സലിം, സി. ജെ.ബാബു , അനു അബീഷ് , ബി .ഡി .ഒ . സാബീർ മുഹമ്മദ്, മെമ്പറന്മാരായ നാരായണൻ നായർ , അജിത് കുമാർ എ.ടി. ,ലതാജ്ഞലി മുരുകൻ, ഡെയ്സി ജയിംസ്, ഷോ ജറോയി, രാജേഷ് എം കെ, അംബിക മുരളിധരൻ , ബീന ഗോപിനാഥ് ഫീൽഡ് ഓഫീസർ ശലിനി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.പി. പ്രകാശ്, ജോയിന്റ്. ബി ഡി ഒ അരുൺ എന്നിവർ പങ്കെടുത്തു.
Follow us on