ഇടുക്കി>>> ലോക പേവിഷ ബാധാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പേവിഷബാധാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഡെ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ. പി. കെ. അദ്ധ്യക്ഷ പ്രസംഗം നടത്തി 2030 നു മുന്പ് പേവിഷബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് ഇല്ലാതാക്കുക, രോഗാതുരത ഗണ്യമായി കുറക്കുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസ്സി. പ്രൊഫസര്‍മാരായ ഡോ. മീനു, ഡോ. ജനിസ് എന്നിവര്‍ വെബിനാറിനു നേതൃത്വം നല്‍കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.
ജില്ലയിലെ 60 സ്ഥാപനങ്ങളിലെ ഡോക്ടര്‍ മാരും ജീവനക്കാരും വെബിനാറില്‍ പങ്കെടുത്തു. പ്രസ്തുത വെബിനാറില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍ ഡിസ്ട്രിക്ട് മാസ് മീഡിയാ ഓഫീസര്‍ ആര്‍. അനില്‍ കുമാര്‍, ഡെ. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ജോസ് അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.