ലോകത്ത്​ പത്തിലൊരാള്‍ക്കും കോവിഡ്​ ബാധിക്കാമെന്ന്​ ലോകാരോഗ്യസംഘടന

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ജനീവ>>> ലോകജനസംഖ്യയില്‍ 10 ശതമാനം ആളുകള്‍ക്കും കോവിഡ്​ ബാധിച്ചേക്കാമെന്ന്​ ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയിലെ 34 എക്​സിക്യൂട്ടീവ്​ അംഗങ്ങളുടെ യോഗത്തില്‍ ഡോ. മൈക്കില്‍ റയാനാണ്​ ഇക്കാര്യം പറഞ്ഞത്​.
ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്​. കോവിഡ്​ വ്യാപനം തടയാനും മരണങ്ങള്‍ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ​സ്രാ​യേ​ലി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉയരുന്നു മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് കൂടി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
തെക്ക്​-കിഴക്കന്‍ ഏഷ്യയില്‍ കേസുകള്‍ വര്‍ധിക്കുകയാണ്​. യൂറോപ്പിലും മെഡിറ്റനേറിയന്‍ രാജ്യങ്ങളിലും മരണങ്ങള്‍ കൂടുകയാണ്​. ആഫ്രിക്കയിലും പടിഞ്ഞാറന്‍ പസിഫിക്​ രാജ്യങ്ങളില്‍ നിന്നും നല്ല വാര്‍ത്തകളാണ്​ പുറത്ത്​ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോണ്‍ ഹോപ്​കിന്‍സ്​ യൂനിവേഴ്​സിറ്റിയും നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *