LOADING

Type to search

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരുങ്ങുന്നു.

Exclusive International News Perumbavoor Today's special

കൊച്ചി>>ഭാരതത്തിന്റെ സ്വാതന്ത്രസമര സത്ത വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയം എന്ന പേരിൽ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ യും, ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെൻസിൽ ആർട്ട് ചിത്രങ്ങൾ ഒരുക്കുകയാണ് ചിത്രകാരനും കാർട്ടൂണിസ്റ്റുo, കാർട്ടൂൺ ക്ലബ് കേരളയുടെ കോ-ഓർഡിനേറ്ററും
2016 ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ് ജേതാവു കൂടിയായ ഷാനവാസ് മുടിക്കൽ.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിലെ കുട്ടികളുടെ സഹായത്തോടെയാണ് ഈ വലിയ ചിത്രങ്ങൾ തീർക്കുന്നത്.
പ്രസ്തുത പരമ്പരയിലെ ആദ്യചിത്രം ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മുഖചിത്രം ഗാന്ധിയം എന്നപേരിൽ പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിൽ സ്ക്കൂൾ മാനേജ്മെൻ്റ്, പി റ്റി എ കമ്മിറ്റി സഹകരണത്തോടെ
2021 സെപ്റ്റംബർ 30ന് ഒരുക്കുകയാണ്.

സ്ക്കൂളിലെ 7 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ചിത്രരചനയിൽ താൽപര്യമുള്ള ഈ വിദ്യാലയത്തിലെ 120 വിദ്യാർഥികളാണ് ഈ വലിയ സ്റ്റെൻസിൽ ഗാന്ധി ചിത്രം ഒരുക്കുന്നത്.

     44.3 അടി വീതിയും  51.3 അടി നീളവുമുള്ള ഈ ഗാന്ധിമുഖചിത്രം ഏകദേശം 2272.59 sq. Feet വലിപ്പമുള്ളതാണ്.

ഇത്രയും വലിപ്പമുള്ള മറ്റൊരു ഗാന്ധി ചിത്രം ഇതുവരെ ഒരു വിദ്യാലയം കേന്ദ്രീകരിച്ച് വിദ്യാർഥികൾ വരച്ചിട്ടില്ല.
പ്രമുഖ ചിത്രകാരൻ ഷാനവാസ് മുടിക്കൽ ക്യൂറേറ്ററായ ഈ ഉദ്യമത്തിൽ

അധ്യാപകരായ കെ.എ നൗഷാദ് പ്രോഗ്രാoകോ-ഓർഡിനേറ്ററായും ഷൈനി പി.എം. ശ്രീവിദ്യ എം.എൻ,അജീന ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്ക് കോവിഡിൻ്റെ പശ്ചാതലത്തിൽ ഓൺലൈനായി കൃത്യമായ പരിശീലനം നൽകിയാണ് പ്രസ്തുത ചിത്രം പൂർത്തീകരിക്കുന്നത്.

ഒരു വിദ്യാലയത്തിലെ കുട്ടികൾ തീർക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി ചിത്രം എന്ന നിലയിൽ
വിവിധ റെക്കോഡ് ഏജൻസികൾ ഈ പരിപാടി വിലയിരുത്താൻ എത്തുo.

2021ഒക്ടോബർ 2ഗാന്ധിജയന്തി ദിനാചരണങ്ങളുടെ ഭാഗമായി
സെപ്റ്റബർ 30 വ്യാഴം രാവിലെ 9 മണി മുതൽ ഇത് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളും അധ്യാപകരും ക്രമീകരിക്കും.

കോവിഡിൻ്റെ പശ്ചാതലത്തിൽ നിയന്ത്രണങ്ങളോടെ
അന്നേ ദിവസം രാവിലെ 11:30 മുതൽ ഈ ചിത്രം കാണാൻ സൗകര്യമൊരുക്കും.

നഴ്സറി തലം മുതൽ +2 തലം വരെ ഏകദേശം 3500 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൻ്റെ പിന്നിട്ട 58 വർഷത്തിൻ്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഈ പരിപാടി മാറും.

സ്വാതന്ത്രസമര പോരാളികളെയും സാമൂഹിക പരിഷ്കർത്താക്കളെയും ചരിത്രത്തിൽ നിന്ന് തമസ്ക്കരിക്കാനും ഒഴിവാക്കാനും നടത്തുന്ന സമകാലിക ലോകത്ത് ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ട്.

ഓൺലൈൻ പoനത്തിന് മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യമൊരുക്കിയ സംസ്ഥാനത്തെ ആദ്യത്തെ വിദ്യാലയമാണിത്.

ഗാന്ധി പീസ് ഫൗണ്ടേഷൻ, സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വായന പൂർണ്ണിമ എന്നിവയുടെ പിന്തുണയും ഈ പരിപാടിക്കുണ്ട്.

എം.പി, എം.എൽ എ മാർ ,ജഡ്ജിമാർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സ്ക്കൂൾ മാനേജർ പി.എ.മുഖ്താർ, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് ചെയർമാൻ കെ.കെ.മജീദ്,
പരിപാടി ക്യൂറേറ്റർ ഷാനവാസ് മുടിക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എ.നൗഷാദ് മാസ്റ്റർ, പ്രധാന അധ്യാപകൻ വി.പി.അബൂബക്കർ, പി റ്റി എ പ്രസിഡൻ്റ് നിസാർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.