കൊച്ചി:ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.യുഎഇ കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവർക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. കമ്മീഷന്‍റെ വിഹിതം പലർക്കായി കൈമാറിയെന്നും ഇഡി. അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. സ്വപ്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം നല്കരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച വിദേശ യാത്ര നടത്തിയിരുന്നുവെന്നും സ്വപ്ന ബാങ്കില് ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ ഉപദേശ പ്രകാരമായിരുന്നുവെന്നും ഇത് അന്വേഷിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം, സ്വപ്നയുടെ ജാമ്യാപേക്ഷയിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കും. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഇന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് സ്വപ്‌നാ കേസിൽ വാദം നടക്കുന്നതിനാൽ നാളെയോ തൊട്ടടുത്ത ദിവസമോ ആകും വേണുഗോപാലിനെ ചോദ്യം ചെയ്യുക. എം ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റും താനും ചേർന്നാണ് ബാങ്ക് ലോക്കർ തുറന്നതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ മൊഴി എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് പുനപരിശോധിക്കും