ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രിക്ക് അറിയാമായിരുന്നു; രമേശ് ചെന്നിത്തല

web-desk - - Leave a Comment

ലൈഫ് പദ്ധതി വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷമായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
കോഴസാക്ഷിയായി തോമസ് ഐസക് മാറിയെന്നും ചെന്നിത്തല. ഒന്നുമറിഞ്ഞില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷികള്‍ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. അഴിമതിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സര്‍ക്കാരാണിത്.സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. നാലേകാല്‍ കോടിയാണ് കോഴയെന്ന് അറിഞ്ഞിട്ടും തോമസ് ഐസക് അത് മറച്ചുവച്ചുവെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാജി വയ്ക്കണമെന്നും ചെന്നിത്തല. ഫയല്‍ തിരിച്ച് വിളിപ്പിച്ചത് ആളുകളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നും ധാരണാ പത്രത്തിന്റെ കോപ്പി ഇതുവരെ ചോദിച്ചിട്ട് ലഭിച്ചില്ലെന്നും ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *