പെരുമ്പാവൂർ: ലൈഫ്മിഷൻ ഇടപാടിൽ വിജിലിൻസിൻ്റെ പ്രാഥമീക അന്വോഷണത്തിൽ അഴിമതി കണ്ടെത്തിയെന്നതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ രാജിവക്കണാമെന്നാവശ്യപ്പെട്ട് മുടക്കുഴ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. ഐഎൻടീയുസി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു.ജോബി മാത്യു. അദ്ധ്യക്ഷം വഹിച്ചു.റ്റി.കെ.സാബു, ഏ.റ്റി.അജിത്കുമാർ, എൽദോപാത്തിക്കൽ, പി.പി.ശിവരാജൻ,ഷാജി കീച്ചേരിൽ, പി.കെ.രാജു.കെ റ്റി.മനോജ് എന്നിവർ സംസാരിച്ചു.