ലൈഫിൽ സിബിഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കൊച്ചി>>>വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാല്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും പറയുന്നു. സര്‍ക്കാര്‍ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ലൈഫ് മിഷന്‍ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. പദ്ധതിക്ക് അടിസ്ഥാനം മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഒപ്പിട്ട ധാരണാപത്രമാണ്. യൂണിടാകും സെയിന്‍ വെഞ്ചേഴ്സും സര്‍ക്കാരിന്‍റെ സഹായികള്‍ മാത്രെന്നും സിബിഐ കോടതിയിൽ. അതേസമയം, ധാരണാപത്രം ഫ്ലാറ്റ് നിര്‍മ്മാണത്തിനെന്ന് സര്‍ക്കാര്‍. ലൈഫ് മിഷന്‍ സ്ഥലം മാത്രം നല്‍കിയെന്നും സർക്കാർ കോടതിയിൽ. വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഫ്ആർസിഎ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ വാദം. റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഉദ്യോഗസ്ഥർക്കെതിരെ തെളിവുമില്ല. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യു.വി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *