ലൈഫിലെ പിഴവ് ശരിവെച്ച് വിജിലൻസ്; സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ട്

web-desk - - Leave a Comment

തിരുവനന്തപുരം>>>ലൈഫ് മിഷൻ കേസിൽ ഇതുവരെ ഉയർന്ന ആരോപ ണങ്ങളെ ശരിവെയ്ക്കുന്ന റിപ്പോർട്ടാ ണ് വിജിലൻസ് കോടതിയിൽ സമർപ്പി ച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പ ൽ സെക്രട്ടറിയായ എം.ശിവശങ്കർ നിർ ദേശിച്ചതനുസരിച്ചാണ് തദ്ദേശ സ്വയംഭ രണ വകുപ്പ് ഫയൽ നടപടികൾ ആരം ഭിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ യാണ് റെഡ്ക്രസന്റുമായുള്ള കരാറി ലേക്ക് പോയതെന്നും വിജിലൻസ് പ്രാ ഥമിക റിപ്പോർട്ട് അടിവരയിടുന്നു.

ലൈഫ്മിഷന്റെ ഫ്ലാറ്റു വിവാദത്തിൽ ഇതുവരെ ഉയർന്ന ഭൂരിഭാഗം  ആരോപ ണങ്ങളെയും ശരിവെക്കുന്ന വിജിലൻ സ് പ്രാഥമികറിപ്പോർട്ട് സർക്കാർ വാദങ്ങളെയും വെട്ടിലാക്കുന്നതാണ്. ഫ്ലാറ്റിലെ കമ്മിഷൻ ഇടപാട് തള്ളികള യാത്ത വിജിലൻസ് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കണമെന്നും പറയുന്നു. പാർപ്പിട സമുച്ചയ നിർമാണം ഹാബി റ്റാറ്റിനെയാണ് ചുമതലപ്പെടുത്തിയത്. ഹാബിറ്റാറ്റിന്റെ പദ്ധതിക്ക് നഗരസഭ ഭരണാനുമതി നൽകിയെങ്കിലും ശിവശ ങ്കറിന്റെ കത്തിന്റെ അടിസ്ഥാനത്തി ലാണ് സർക്കാർ ഭൂമി റെഡ്ക്രസന്റിനു നൽകുകയും പിന്നീട് പദ്ധതിയിലേക്ക് യൂണിടെക് കടന്നു വരുകയും ചെയ്തു. എന്നാൽ ഇതു സംബന്ധിച്ചുള്ള ഒരു ഫയലും ഇല്ലെന്നും വിജിലൻസ് റിപ്പോ ർട്ടിൽ പറയുന്നുണ്ട്.  വിദേശ ഫണ്ട് ഉപ യോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങ ൾ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നു ചീഫ് സെക്രട്ടറി ഇ.സിക്ക് കൈമാറിയ കത്തി ൽ സമ്മതിക്കുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. 
ഫ്ലാറ്റിന്റെ വൈദ്യുത ഇടപാടിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാ ട്ടുന്നുണ്ട്. 2019 ഓഗസ്റ്റ് 1 മുതൽ 2020 ജനുവരി 21 വരെ യൂ ണി ടാകിനും സ ഹോദര സ്ഥാപനമായ സാൻ വെഞ്ചേ ഴ്സിനു വിവിധ അക്കൗണ്ടുകളിലായി വന്ന പണത്തിന്റെ വിശദാംശങ്ങളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. പ്രതി കളുടെ പേരുവിവരം എഫ്.ഐ.ആറി ൽ ഇല്ലെങ്കിലും വസ്തുതകളുടെ അടി സ്ഥാനത്തിലാണ് കേസെടുത്ത് അന്വേ ഷിക്കാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *