പെരുമ്പാവൂർ:ലഹരി,മാഫിയാഗുണ്ടാസംഘങ്ങൾക്കെതിരെ പോലീസ്, എക്സൈസ്, തൊഴിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ശക്തമായ പ്രതിരോധവും പരിഹാരവും ഉണ്ടാക്കുവാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രസ്താവിച്ചു. ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും പ്രതിരോധ സംഗമവും സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി എം സലിം അധ്യക്ഷനായി. ടെൽക്ക് ചെയർമാൻ അഡ്വ എൻ സി മോഹനൻ, പി കെ സോമൻ, വി പി ശശീന്ദ്രൻ ,സാജു പോൾ, ആർ എം രാമചന്ദ്രൻ, സുജു ജോണി, സി എം അബ്ദുൾ കരീം, പ്രിൻസി കുര്യാക്കോസ്, സതി ജയകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.വി പി ഖാദർ സ്വാഗതവും കെ ഇ നൗഷാദ് നന്ദിയും പറഞ്ഞു.
അടിക്കുറിപ്പ്:ലഹരി,മാഫിയാഗുണ്ടാസംഘങ്ങൾക്കെതിരെ സിപിഐ എംഏരിയാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും പ്രതിരോധ സംഗമവും ജില്ലാ സെക്രട്ടറിസി എൻ മോഹനൻ ഉദ്ഘാടനംനിർവഹിക്കുന്നു.