ലഹരിമരുന്നുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തിനെകുറിച്ചു വെബിനാർ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി വെബിനാർ  സംഘടിപ്പിച്ചു. Project ‘VENDA’യുടെ ക്രീയേറ്റീവ് കൺസൾട്ടൻ്റും,അഡ്വവൈസറി ബോർഡ് മെമ്പറുമായആയ ശ്രീമതി. ശാലിനി ജോർജഉം മറ്റു അംഗങ്ങളായ ജിജിൻ ജോസഫ്, നീനു മാത്യു, നമിത ജോൺസൺ, റോഷൻ കുഞ്ഞച്ചൻ എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും, അതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ് ക്ലാസ് മുന്നോട്ട് പോയത്.എൻ എസ് എസ്  പ്രോഗ്രാം ഓഫീസർമാരായ ഡോ.  ജാനി ചുങ്കത്ത്, ഡോ.  അൽഫോൺസ സി. എ,  വോളന്റിയർ സെക്രട്ടറിമാരായ  ആഷിഖ് മുഹമ്മദ് ജ്യോതി സാബു എന്നിവർ നേതൃത്വം നൽകി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *