ലക്ഷദ്വീപ് കാർ അല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണം എന്ന ഉത്തരവ് കർശനമാക്കി

Avatar -

കൊച്ചി >>>തദ്ദേശീയര അല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന് മടങ്ങണമെന്ന് ഉത്തരവ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. പുറം നാട്ടുകാരായ പതിനായിരത്തിലേറെ പേരാണ് വിവിധ ജോലിയുമായി ബന്ധപ്പെട്ട് ദ്വീപിൽ ഉണ്ടായിരുന്നത്. കേരളത്തിനു പുറമേ തമിഴ്നാട് , ബംഗാൾ, ഒഡിഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിലുൾപ്പെടുന്നു. കെട്ടിട നിർമ്മാണം, തെങ്ങുകയറ്റം, മുടിവെട്ട് , തയ്യൽ തുടങ്ങിയവയാണ് പ്രധാന ജോലികൾ. ശനിയാഴ്ച കവരത്തിയിൽ നിന്ന് കൊച്ചിക്ക് പുറപ്പെട്ട കപ്പലിൽ ഏറെയും അതിഥി തൊഴിലാളികളായിരുന്നു.

മറ്റു നാട്ടുകാരെ പുറത്താക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും സേവ് ലക്ഷദ്വീപ് ഫോറം ആരോപിച്ചു. കഴിഞ്ഞ മാസം 29നാണ് ലക്ഷദ്വീപ് യാത്രയ്ക്ക് നിയന്ത്രണം കർശനമാക്കിയത് ഇതുപ്രകാരം എ ഡി എം വഴി മാത്രമായിരിക്കും ദ്വീപിലേക്ക് പ്രവേശനാനുമതി. നേരത്തെ അനുമതി ലഭിച്ച് ദ്വീപിൽ എത്തിയവർക്ക് മടങ്ങാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നു ഇനി തുടരണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ കൾ മുഖേന നൽകുന്ന അപേക്ഷ അനുവദിച്ച എ ഡി എം അനുമതി നീട്ടി നൽകണം. ഇത് എളുപ്പമല്ലെന്നുമാത്രമല്ല കോവിഡ് ലോക്ക്ഡൗൺ ,നൈറ്റ് കർഫ്യു തുടങ്ങിയവ കാരണം മിക്കപ്പോഴും നിരസിക്കപ്പെട്ടുകയാണ് പതിവ്. തൊഴിലാളികൾക്ക് മൂന്നുമാസമാണ് പെർമിറ്റ് കാലാവധി മുൻപ് ആറുമാസം വരെ നൽകിയിരുന്നുവെങ്കിലും ഇടക്കാലത്ത് മൂന്നാക്കി. ഈ വർഷം ആദ്യം വരെ കവരത്തിയിൽ മാത്രം അയ്യായിരത്തോളം അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു.

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →