ലക്ഷദ്വീപില്‍ ഭക്ഷണകിറ്റുകള്‍ ആവശ്യമില്ലെന്ന് ഭരണകൂടം; അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഉപഹരജി

സ്വന്തം ലേഖകൻ -

കൊച്ചി>>>  ലക്ഷദീപില്‍ ഭക്ഷണ കിറ്റ്കളോ മറ്റ് സാമ്ബത്തിക സഹായങ്ങളോ ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണ കൂടം.ഭക്ഷണ കിറ്റുകളും സാമ്ബത്തിക സഹായങ്ങളും ലക്ഷദീപ് ജനങ്ങള്‍ക്ക് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഉപഹരജി. ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ ലക്ഷ്ദ്വീപില്‍ ഭക്ഷണികിറ്റോ മറ്റു സഹായങ്ങളോ ആവശ്യമില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ അറിയിച്ചത്. വാദത്തിനിടെ ഹരജിക്കാര്‍ അ്ഡ്മിനിസ്ട്രേറ്ററുടെ വാദങ്ങള്‍ എതിര്‍ത്തു.തുടര്‍ന്ന് ഇത് സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ദ്വീപില്‍ ആരും പട്ടിണികിടക്കുന്നില്ലെന്നു അഡ്മിനിസ്ഷനുവേണ്ടി കലക്ടര്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു.

നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ദ്വീപില്‍ ചികില്‍സയും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. മല്‍സ്യതൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിനും തടസമില്ലെന്നു കലക്ടര്‍ അറിയിച്ചു.അതേ സമയം ലക്ഷദ്വീപിലെ വിവിധ രാഷ്ടീയ – സാമൂഹ്യ- സന്നദ്ധ സംഘടനകള്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയ നിവേദനങ്ങളുടെയും അപേക്ഷകളുടെയും രേഖകള്‍ ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →