
കവരത്തി>>> കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയവരുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട് പൃഥ്വിരാജും വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ലക്ഷദ്വീപ് പോലീസ് പൃഥ്വിരാജിന്റേയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. പോലീസ് ഇക്കാര്യം പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ലക്ഷദ്വീപിലെ ഭരണ പരിക്ഷാരങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിന്റെ കുറിപ്പിന് പിന്നാലെ സമാന സ്വഭാവമുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തുടര്‍ന്നാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലെ മാദ്ധ്യമങ്ങള്‍ അടക്കം വ്യാജ പ്രചാരണങ്ങള്‍ നടത്തിയത്.
പൃഥ്വിരാജിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും വ്യാജമായിരുന്നുവെന്ന് ലക്ഷദ്വീപ് പോലീസും കളക്ടര്‍ അസ്‌കര്‍ അലിയും വ്യക്തമാക്കിയിരുന്നു. ഇത്തരം സന്ദേശം ആരില്‍ നിന്നും ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിരാജിന്റെ മൊഴിയെടുക്കുന്നത്. ഐഷ സുല്‍ത്താനയുടെ ബയോ വെപ്പണ്‍ പരാമര്‍ശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിരാജിന്റേയും മൊഴിയെടുക്കുക.

Follow us on