റോഡ് വികസനം …ചരിത്രമുന്നേറ്റത്തിൽമൂവാറ്റുപുഴ….ഇതിനകം മണ്ഡലത്തിൽ അനുവദിച്ചത് 500 കോടി രൂപ…

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂവാറ്റുപുഴ >>>വാച്ച് സ്റ്റേഷൻ ഏനാനെല്ലൂർ റോഡിന് 340 ലക്ഷം രൂപയും,മൂവാറ്റുപുഴ – അഞ്ചൽപ്പെട്ടി റോഡിന് 220 ലക്ഷം രൂപയും അനുവദിച്ചു.ആയവന പളളിത്താഴത്ത് നിന്ന് രണ്ടാർ വരെ 4 കി.മി.റോഡ് നവീകരിക്കുന്നതിനും, മടത്തും തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിനുമാണ് 340 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. പതിറ്റാണ്ടുകളുടെ പഴക്കം ഉള്ള റോഡിന്റെ നവീകരണം അത്യന്താപേക്ഷിതമായതിനാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മുമ്പാകെ എൽദോ എബ്രഹാം എം.എൽ.എ.നൽകിയ നിവേദനത്തിനാണ് പരിഹാരമായത്.8 മീറ്റർ വീതിയുള്ള റോഡിന്റെ ഉപരിതലം 5.5 മീറ്റർ ബി.സി. ഓവർ ലെ ചെയ്യും. മടത്തും തോടിന് കുറുകെ കടന്ന് പോകുന്ന റോഡിന്റെ ഭാഗം ഇടുങ്ങിയതും പാലം കാലഹരണപ്പെട്ടതുമായ തിനാൽ വീതിയുള്ള പുതിയ പാലം നിർമ്മിക്കും. 5.5 മീറ്റർ വീതിയുള്ള പാലം പണിയുന്നതോടെ ഗതാഗതം സുഗമമാകും. ആയിരക്കണക്കായ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് ഇതോടെ പരിസമാപ്തിയാവുകയാണ്…

മൂവാറ്റുപുഴ 130 കവല മുതൽ മാറാടി പഞ്ചായത്ത് കവല വരെ 4 കി.മി.ദൂരം നിലവിലെ റോഡ് നവീകരി ക്കുന്നതിന് 220 ലക്ഷം രൂപയും അനുവദിച്ചതായി എം.എൽ.എ.പറഞ്ഞു. സാങ്കേതിക അനുമതിക്കു ശേഷം ടെൻഡർ ചെയ്ത് ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും.  തിരക്കേറിയ മൂവാറ്റുപുഴ – പിറവം റോഡിലെ ജനങ്ങളുടെ യാത്ര സുഗമമാകാൻ ഇത് സഹായകരമാകും. നിയോജക മണ്ഡലത്തിൽ റോഡ് വികസനത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഇതിനകം 500 കോടി രൂപ അനുവദിച്ച് കഴിഞ്ഞതായി എംഎൽഎ.അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *