റോഡിൽ കിടന്ന് അവൾ കരഞ്ഞു;ആൾകൂട്ടം നോക്കി നിന്നു

സ്വന്തം ലേഖകൻ -

കോഴിക്കോട് >>> അപകടം നടന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ മികച്ച സംവിധാനവും ബോധമുള്ള ജനങ്ങളും നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് ഒരു വ്യക്തി അപകടത്തിൽ പെട്ട് ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്നത് 18 മിനിട്ട് .

ഇന്നലെ രാവിലെ 6.55 ന് കോഴിക്കോട് മെഡിക്കൽ കോളേജ് സമീപം ചേവായൂരിലാണ് ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിൽ തെറിച്ച് വീണ പെൺകുട്ടി പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ  18 മിനിട്ട് റോഡിൽ കിടന്നത്. 
സംഭവം നടന്ന് ഓടിക്കൂടിയ ജനം തടിച്ചുകൂടിയെങ്കിലും പെൺകുട്ടിയെ കൊണ്ടുപോകാൻ കഴിയാതെ നോക്കി നിൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ എഴുന്നേൽക്കാൻ കഴിയാതെ വാവിട്ട് കരയുകയായിരുന്നു. പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവ് ( സഹോദരനാകാം) ആശ്വസിപ്പിക്കുന്നുണ്ട്. ചിലരെങ്കിലും  അത് വഴി പോകുന്ന വാഹനങ്ങൾ പലതും കൈ കാണിച്ചെങ്കിലും വാഹനം നിറുത്താതെ കടന്നു പോയി.
സ്ഥലതെത്തിയ ഒരു ഡിജിറ്റൽ ന്യൂസ് നെറ്റ് വർക്കിലെ ജേർണലിസ്റ്റ് ഇടപെട്ട് പൊലീസിൽ വിവരം അറിയിക്കുകയും, പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ആംമ്പുലൻസ് എത്തി കൊണ്ടു പോകുകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റർ അകലെ നടന്ന അപകടത്തിൻ്റെ നേർകാഴ്ചയാണിത്. കൊവിഡ് ഭീഷണി സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും,  പരിക്കേറ്റവരെ എല്ലാം മറന്ന് എത്രയും വേഗം  ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്ന രീതിയാണ് മലയാളിക്ക്. പക്ഷേ, ഈ ആൾകൂട്ടത്തിന് എന്തു പറ്റി?

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →