റോഡിലേക്ക് മരങ്ങൾ മറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു.

web-desk -

കോതമംഗലം>>> നേര്യമംഗലം-ഇടുക്കി റോഡിൽ നാൽപത്തിയാറേക്കറിന് മുകളിലെ വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം വനമേഖല ഭാഗത്ത് അപകട സാധ്യത ഉയർത്തിയിരുന്ന മരങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസ്സമുണ്ടാക്കിയത്.വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ
കോതമംഗലം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ ബി.സി. ജോഷി, അഗ്നി രക്ഷാ സേനാംഗങ്ങളായ പി.എം.റഷീദ്, ജയ്സ് ജോയി,എസ്.ആർ.മനു, കെ.എൻ.ബിജു, ഷിബു ജോസഫ്,എന്നിവരടങ്ങുന്നസംഘമാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതംപുന:സ്ഥാപിച്ചത്.കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്തുണ്ടായിരുന്നു.ഏതു സമയവും റോഡിലേക്ക്നിലംപതിക്കാവുന്ന തരത്തിൽ നിരവധിവൻമരങ്ങളാണ് നേര്യമംഗലം-ഇടുക്കി റോഡിനു സമീപവും, കൊച്ചി-ധനുഷ്കോടി


ദേശീയപാതയിലുമായിനിൽക്കുന്നത്.നിരവധി വാഹനങ്ങളും യാത്രക്കാരുംസഞ്ചരിക്കുന്നഈപ്രദേശങ്ങളിൽപലപ്പോഴുംറോഡിലേക്ക് മരങ്ങൾ വീണ് അപകടാവസ്ഥസൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം മേഖലയിലും സമീപ സ്ഥലങ്ങളിലും പാതയോരങ്ങളിൽഅപകടകരമായഅവസ്ഥയിൽനിൽക്കുന്നമുഴുവൻമരങ്ങളും മുറിച്ച് മാറ്റുവാൻ നടപടിസ്വീകരിക്കണമെന്ന് കവളങ്ങാട്ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ജിൻസിയ ബിജു അധികൃതരോട് ആവശ്യപ്പെട്ടു.