റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണത്തിലെ അപാകത പരിഹരിക്കണം ഐ.എന്‍.ടി.യു.സി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യപിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നിലച്ചതില്‍ ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. 
 സെപ്റ്റംബര്‍ മാസം വിതരണം നടത്തേണ്ട കിറ്റുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യവുമായി റേഷന്‍ കടയുടമകളെ സമീപിക്കുമ്പോള്‍ വിതരണം നിലച്ചിതിനാല്‍ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അടിയന്തരമായി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുവാൻ തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. അബു മൊയ്തീന്‍  ഉദ്ഘാടനം ചെയ്ത യോഗത്തിൽ. ജന. സെക്രട്ടറി റോയി കെ. പോള്‍ അധ്യക്ഷത വഹിച്ചു.. പി.സി. ജോര്‍ജ്, ചന്ദ്രലേഖ ശശിധരന്‍, ജോര്‍ജ് വറുഗീസ്, ശശി കുഞ്ഞുമോന്‍, എ.ആര്‍. സന്തോഷ്, നജീബ് വെണ്ടുവഴി, അനില്‍ രാമന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.    ഒക്ടോബര്‍ 31 ന്  മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നത്തുന്നതിനും യോഗത്തില്‍ തീരുമാനമാനിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *