കോഴിക്കോട് >>> കോവിഡ് പശ്ചാത്ത ലത്തിൽ റെയിൽവേ നഷ്ടം നികത്താ നെന്ന പേരിൽ ഘട്ടം ഘട്ടമായുള്ള സ്വ കാര്യവൽക്കരണവും, നിരക്ക് വർധന യും, മുതിർന്ന പൗരന്മാർക്കും, സീസ ൺ ടിക്കറ്റ്ക്കാർക്കും ഉൾപ്പെടെയുള്ള ഇളവുകൾ പരിമിതപ്പെടുത്തുന്നത് ഒഴി വാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ ക്ടർ എ വി അനൂപ്, വർക്കിങ് ചെയർ മാനും കേരള മേഖല പ്രസിഡണ്ട് ഷെവ ലിയാർ സി. ഇ. ചാക്കുണ്ണിയും ആവശ്യ പ്പെട്ടു.
ബാംഗ്ലൂർ കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ ഒക്ടോബർ 26 മുതൽ ഇ ന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവല പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (IRS DC ) പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ( രണ്ടുമ ണിക്കൂർ) ഒരാൾക്ക് 50 രൂപയാക്കി. താ മസിയാതെ മറ്റു പ്രധാനപ്പെട്ട സ്റ്റേഷനു കളിലും ഈ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് അറിയുന്നു. റെയിൽവേ യാ ത്ര ടിക്കറ്റ് മിനിമം 50 രൂപ ആക്കുന്നതി ന്റെ സൂചനയാണ് ഇതെന്ന് കോൺഫെ ഡറേഷൻ ആശങ്കപ്പെടുന്നു. അല്ലെങ്കി ൽ പ്രബുദ്ധരായ യാത്രക്കാർപ്ലാറ്റ്ഫോം പ്രവേശനത്തിന് ഹ്രസ്വദൂര യാത്രാ ടി ക്കറ്റ് എടുക്കാൻ നിർബന്ധിതരാവും. പുതിയതായി ആരംഭിക്കുന്ന എക്സ്പ്ര സ് വണ്ടികളിൽ എല്ലാം സ്പെഷ്യൽ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുക. റിസർവേഷൻ യാത്ര മാത്രം അനുവദിക്കുന്നത് കൊണ്ട് അമിത നിരക്ക് നൽകാൻ അത്യാവശ്യ യാത്രക്കാർ നിർബന്ധിതരാവും. ദിനംപ്രതി യാത്രക്കാർക്ക് സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല. മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുന്നില്ല. തൊഴിൽ രഹിതരായ യുവാക്കൾ, കർഷകർ, വിദേശ വിദ്യാർഥികൾക്ക് നൽകിവരുന്ന ഇളവുകളും പിൻവലി ക്കുമെന്ന് അറിയുന്നു.
റെയിൽവേ പ്രധാന നഗരങ്ങളിലേക്ക് എല്ലാം വണ്ടികൾ പ്രഖ്യാപിച്ച സാഹച ര്യത്തിൽ കണ്ണൂർ – യശ്വന്തപുരം, ഐല ൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് ആ രംഭിക്കണം എന്നും അവർ ആവശ്യപ്പെ ട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽ വേ മന്ത്രാലയത്തിലും, റെയിൽവേ ബോർഡിലും, മറ്റു ബന്ധപ്പെട്ടവരിലും നിവേദനം സമർപ്പിച്ച് സമ്മർദ്ദം ചെലു ത്തുന്നതിന് ദില്ലിയിൽ കോൺഫെഡ റേഷൻ വൈസ് പ്രസിഡന്റ് സി. ചന്ദ്രൻ, ഡൽഹി റെയിൽവേ ഓണററി ലൈസ ൻ ഓഫീസർ കേണൽ ആർകെ ജഗോ ട്ട എന്നിവരെചുമതലപ്പെടുത്തിയിട്ടു ണ്ട്.