റെഡ് ക്രോസ് പ്രതിരോധ സാമഗ്രികൾ കൈമാറി…

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടിമന പഞ്ചായത്ത് ഓഫിസിലും, വിവിധ സർക്കാർ സ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധ ഹാൻഡ് വാഷ്സോപ്പ്, മാസ്ക് എന്നീ  സാമഗ്രികൾ നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ  പിണ്ടി മന പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ ദാനിയേലിനു സാമഗ്രികൾ കൈമാറി ക്കൊണ്ട് ഉദ്ഘാടനം നടത്തി.പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻ്റ് പാലിയേറ്റീവിലേക്ക് ഷു ഗർ പരിശോധിക്കുന്നതിനുള്ള ഗ്ലൂക്കോ മീറ്ററും,  പ്രതിരോധ വസ്തുക്കളും ഡോ. ദിവ്യാരാജേന്ദ്രനു കൈമാറി. പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ ആയുർവേദ ആശുപത്രി, മൃഗാശുപത്രി, കൃഷി ഓഫീസ് എന്നിവടങ്ങളിലും വിതരണം ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *