റെഡ് ക്രോസ് പോത്താനിക്കാട് വില്ലേജ് യൂണിറ്റ് സന്നദ്ധ പ്രവർ ത്തകരെ ആദരി ച്ചു

ന്യൂസ് ഡെസ്ക്ക് -

പോത്താനിക്കാട്>>>റെഡ് ക്രോസ് സൊസൈറ്റി പോത്താനിക്കാട് വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വ ത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങൾക്ക് മുന്നിൽ നിന്നു പ്രവർത്തിച്ച പോത്താനിക്കാട്, പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ, ആശാ വർക്കർ മാർ, പാലിയേറ്റീവ് നേഴ്സുമാർ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടെ 35 പേരെ മൊമൻ്റോയും, ഉപഹാരങ്ങളും നല്കി ആദരിച്ചു.

ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് വില്ലേജ് യൂണിറ്റ് ചെയർമാൻ ലോറൻസ് ഏനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: മാത്യു കുഴൽ നാടൻ എം.എൽ.എ. മൊമൻ്റോയും, ഉപഹാരവും നല്കി ആദരിച്ചു.

റെഡ് ക്രോസ് എറണാകുളം ജില്ലാ ചെയർമാൻ ജോയി പോൾ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് രാജൻ, കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ബ്ലോക്ക് പഞ്ചായ ത്ത് മെമ്പർ സാലി ഐപ്പ്, ഐപ്പ് സ്ക റിയ ഇലവും കുടിയിൽ, ചെറിയാൻ ജോസഫ് കുന്നപ്പിള്ളിൽ, മാത്യൂസ് അ ഞ്ചേരിൽ, ജേക്കബ് മoത്തിക്കുടി, വർ ഗീസ് കറുകപ്പിള്ളി എന്നിവർ പ്രസംഗി ച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →