റെഡ് ക്രോസ് പന്തപ്രയിൽ പോഷകാഹാര കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ -

കുട്ടമ്പുഴ>>>റെഡ് ക്രോസ് സൊസൈ റ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിലെ വിവിധ  ആദിവാസി മേഖലകളിലെ കുട്ടികൾ ക്ക് പോഷകാഹാര കിറ്റ് നല്കുന്നതി ൻ്റെ ഭാഗമായി, പന്തപ്ര അംഗൻവാടിയി ലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങളടങ്ങിയ കിറ്റുകൾ വിതരണം നടത്തി.വിതരണത്തിൻ്റെ ഉദ്ഘാടനം റെഡ്ക്രോസ് സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം അഡ്വ.രാജേഷ് രാജൻ നിർവ്വഹിച്ചു. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നാരായൺകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗം ലോറൻസ് എബ്രഹാം, പി.വി എൽദോ, ഷൈജൻ ആൻ്റണി,  മൂപ്പൻ കുട്ടൻ ഗോപാലൻ, കണ്ണൻ മണി,എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →