ദീപേഷ് മൂവാറ്റുപുഴ
മൂവാറ്റുപുഴ>>>യാതനകൾക്കൊടുവിൽ റെജിയുടെ വക്കീൽ സ്വപ്നം പൂവണിഞ്ഞു.നിയമ പഠനത്തിൽ വിജയം കാണുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ റെജി പത്മനാഭന്റെ വിജയമാണ്നമുക്കെല്ലാം അഭിമാനമായത്.തുരുത്തേൽ കുടുംബത്തിനൊപ്പം നാട്ടുകാ
രും സന്തോഷിക്കുന്ന നേട്ടം കരസ്ഥമാക്കി വക്കിൽ കുപ്പായമണിഞ്ഞത് ആയവന തുരുത്തേൽ വീട്ടിൽ പരേതനാ
യ പത്മനാഭന്റേയും, ഓമനയുടേയും രണ്ടാമത്തെ മകനായ റെജിയാണ്. റെജിയുടെ ചെറുപ്പത്തിൽ പിതാവ് മരിച്ചു. തുടർന്ന് അമ്മ ഓമന കൂലിപ്പണിയെടുത്താണ് രണ്ടു മക്കളെ വളർത്തിയത്.
പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്താണ് റെജി പഠനം പൂർത്തിയാക്കിയത്. ഷൊർണൂർ അൽ അമീൻ ലോ കോളേജിൽ എൽ എൽ ബി പഠനത്തിനിടെ രാത്രിയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു.റെജി പത്മനാഭൻ ഓൺലൈനിലൂടെ വീട്ടിലിരുന്നാണ് ശനിയാഴ്ച്ച എൻറോൾ ചെയ്ത് വക്കീൽ കുപ്പായം സ്വന്തമാക്കിയത്.ജോലിയ്ക്കും പഠനത്തിനുമൊപ്പം പൊതുപ്രവർത്തനത്തിലും സജീവമായ റെജി ഡിവൈഎഫ്ഐ ആയവന യൂണിറ്റംഗമാണ്. മുൻ യൂണിറ്റ് സെക്രട്ടറി രഞ്ജൻ സഹോദരനാണ്സിപിഐഎം ആയവന ലോക്കൽ സെക്രട്ടറി കെ റ്റി രാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി കെ വിജയൻ, പി എൻ സുരേഷ്കുമാർ, ബ്രാഞ്ച് സെക്രട്ടറി ഇ എസ് രാജൻ ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി എൽദോസ് ജോയി , മേഖല പ്രസിഡൻറ് മാഹിൻ ഷാ എന്നിവർ വീട്ടിലെത്തി റെജിയെ അഭിനന്ദിച്ചു.
റെജി പത്മനാഭൻ