റൂറൽ ജില്ലാ ഡോഗ് സ്ക്വാഡിന് കരുത്തായി – മാർലിയും, ബെർട്ടിയും

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>> എറണാകുളം റൂറൽ ജില്ലാ പോലിസിൻറെ ഡോഗ് സ്ക്വാഡിലേക്ക് രണ്ടു പേർ കൂടി എത്തി, മാർലിയും ബെർട്ടിയും. ബിൻ ലാദനേയും ബാഗ്ദാദിയേ യും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ചതിലൂടെ പ്ര ശസ്തി നേടിയ ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ടവളാ ണ് മാർലി. മോഷണം കൊലപാത കം തുടങ്ങിയ കേസുകളിൽ അ ന്വേഷണം നടത്തുന്ന ട്രാക്കർ വി ഭാഗത്തിൽ പോലിസ് അക്കാദമ യിൽ ഒമ്പതു മാസത്തെ പരിശീല നത്തിനു ശേഷമാണ് മാർലി റൂറ ൽ സ്ക്വാഡിൻറെ ഭാഗമാകുന്ന തെന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു. മികച്ച പരിശീലനത്തിനു ശേഷം ഒന്നാം സ്ഥാനം നേടിയാണ് ഇവരുടെ രംഗപ്രവേശം. 
സ്ഫോടക വസ്തുക്കൾ കണ്ടെ ത്തുന്നതിൽ നേടിയ പരിശീലന വുമായാണ് ബീഗിൽ ഇനത്തിൽ പ്പെട്ട  ബെർട്ടി എത്തിയിരിക്കുന്ന ത്. എയർപ്പോർട്ടുകളിലും മറ്റും ഡ്യൂട്ടി ചെയ്യാൻ മിടുക്കിയാണ് ബെർട്ടി .ആദ്യമായാണ് ഇത്തര ത്തിൽപ്പെട്ട നായകളെ കേരളാ പോലിസിൽ എടുക്കുന്നത്. പഞ്ചാബ് ഹോം ഗാർഡ് ഡിപ്പാർ ട്ടുമെൻറിൽനിന്നു മാണ് ഇവരെ വാങ്ങിയത്. സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സോമൻ പി, സിൽജൻ.വി.കെ,  പ്രബിഷ് ശങ്കർ,  വില്യം വർഗീസ് എന്നിവരാണ് ഇവരുടെ ഹാൻറ്ല ർമാർ . ഇതോടെ കുറ്റകൃത്യം തെളിയിക്കുന്നതിനും, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും രണ്ട് നായകൾ വീതവും നിരോധി ത ലഹരി വസ്തുക്കൾ കണ്ട് പിടി ക്കുന്നതിന് ഒരു നായയും ഉൾപ്പ ടെ 5 നായകൾ എറണാകുളം റൂറ ൽ ജില്ലയിലെ ഡോഗ് സ്ക്വാഡിൽ അന്വേഷണ സഹായികളായു ണ്ടാകും

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *