റിക്രൂട്ടിംഗ് ഏജൻ സിയുടെ ജനറൽ മാനേജരെ തട്ടി ക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

web-desk -

അങ്കമാലി >>>റിക്രൂട്ടിംഗ് ഏജൻ സിയുടെ ജനറൽ മാനേജരെ തട്ടി ക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാലടി കൊറ്റമം ആറ്റാഞ്ചേരി വീട്ടിൽ അശ്വിൻ രാജ് (23) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. മേലൂർ പൂഞ്ഞാക്കാരൻ വീട്ടിൽ തങ്കച്ചൻ, ജോസ്‌പുരം വേഴപ്പറമ്പൻ ജോസ് മോൻ, നായത്തോട് തേയ്ക്കാനത്ത് എൽദോ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 17 നാണ് സംഭവം. വളഞ്ഞമ്പലത്ത് സ്കൈ ലിങ്ക് ഇൻറർനാഷണൽ എന്ന ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അങ്കമാലിയിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ഇയാളെ മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ പോലിസ് മോചിപ്പിച്ചു. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ് പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന മൂന്നുപേരിൽ നിന്ന് ഒരുവർഷം മുമ്പ് എട്ടരലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിരുന്നു.

ഇതിന്‍റെ പേരിൽ സംഘം രണ്ടു വാഹനങ്ങളിലായി ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് അശ്വിൻ രാജ്. എസ്.എച്ച്.ഒ സോണി മത്തായി, എസ്. ഐമാരായ കെ.അജിത്ത്, മാർട്ടിൻ, എസ്.സി.പി.ഒ മാരായ കെ.എസ്.വിനോദ്, റോണി, ജിൻസൻ, ബെന്നി, സാനി തോമസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.