രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 37,154 പേ​ര്‍ക്ക് രോഗബാധ; 724 മ​ര​ണ​വും

ന്യൂസ് ഡെസ്ക്ക് -

ന്യൂ​ഡ​ല്‍​ഹി>>> രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,154 പേ​ര്‍​ക്കാ​ണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2.59 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.അതേസമയം, 24 മ​ണി​ക്കൂ​റി​നി​ടെ 724 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ലം ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,08,764 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,50,899 ആ​യി. രാ​ജ്യ​ത്തെ ആ​കെ വാ​ക്സി​നേ​ഷ​ന്‍ 37.73 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →