പെരുമ്പാവൂർ>>> രായമംഗലം ഗ്രാമപ ഞ്ചായത്തിൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്ക് നൂറ്റിപന്ത്രണ്ട് ദിവസം ക ഴിഞ്ഞിട്ടും സെക്കൻഡ് ഡോസ് വാക് സിൻ കൊടുക്കുവാൻ നടപടി സ്വീകരി ക്കാത്തതു കൊണ്ട് പഞ്ചായത്ത് കമ്മ റ്റിയിൽ നിന്നും പ്രതിപക്ഷ മെമ്പർമാരാ യ ഒൻപത് പേരും ഇറങ്ങി പോയി.
സെക്കൻഡ് ഡോസ് എടുക്കുവാൻ എ ൻപത്തിനാല് ദിവസം കഴിഞ്ഞ രണ്ടാ യിരത്തോളം ആളുകൾ വാക്സിൻ കി ട്ടാതെ വിഷമത്തിലാണ്. കൂടാതെ അ റുപത് വയസ്സിന് മുകളിലുള്ള മൂവായി രത്തോളം ആളുകൾക്ക് വാക്സിൻ കൊടുക്കുവാൻ നാളിതുവരെ സാധിച്ചി ട്ടില്ല. മുപ്പത്തി ഒൻപതായിരം പേർ തി ങ്ങിപാർക്കുന്ന രായമംഗലം പഞ്ചായ ത്തിൽ എഫ് എച്ച് സി യിൽ മാത്രമാണ് ദിവസം 150 ഓളംപേർക്ക് വാക്സിൻ കൊടുത്തു കൊണ്ടിരിക്കുന്നത്.
കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ പുതി യ വാക്സിനേഷൻ സെൻ്റർ തുടങ്ങി യാൽ ഇതിന് ഒരു പരിധി വരെ പരിഹാ രം ആകും. അടിയന്തരമായി ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എ ന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ കെ മാത്തുകുഞ്ഞ് ,ജോയ് പൂണേ ലിൽ, സജി പടയാട്ടിൽ ,ജോയ് പതിക്ക ൽ , മാത്യൂസ് കല്ലറയ്ക്കൽ , കുര്യൻ പോൾ , ഫെബിൻ കുര്യാക്കോസ്, ടിൻ സി ബാബു , അജ്ഞലി എ ആർ തുട ങ്ങിയവർ പഞ്ചായത്തിൻ്റെ മുൻപിൽ ധർണ്ണ നടത്തി പ്രതിഷേധിച്ചു.
Follow us on