രാജ്യത്ത് 35,499 പേര്‍ക്ക് കൂടി കോവിഡ് ; 447 മരണം

web-desk -

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കൂടി കോവിഡ് . കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 9 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.19 കോടിയായി ഉയര്‍ന്നു .കഴിഞ്ഞ ദിവസം മാത്രം 447 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,28,309 ആയി.

രാജ്യത്ത് 4,02,188 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 1.26% ആണ് പോസിറ്റിവിറ്റി നിരക്ക്. 97.40% ആണ് രോഗമുക്തി നിരക്ക്. 39,686 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,11,39,457 ആയി .അതെ സമയം ഇന്ത്യയില്‍ ഇതുവരെ ആകെ വാക്‌സിനേഷന്‍ 50 കോടി പിന്നിട്ടു .