Type to search

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ്; മരണം 546; ടി.പി.ആര്‍ 2.40 ശതമാനം

Uncategorized

ന്യൂഡല്‍ഹി>>> കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 546 പേരാണ് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനം ആണ്. തുടര്‍ച്ചയായ 33ാം ദിവസമാണ് ടി.പി.ആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാകുന്നത്.

രാജ്യത്തുടനീളം 3,13,32,159 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പിടിപെട്ടത്. ഇതില്‍ 3,05,03,166 പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35,087 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,31,266 സാംപിളുകളാണു പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ 45,45,70,811 സാംപിള്‍ പരിശോധിച്ചു. നിലവില്‍, 4,08,977 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്.

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 42.78 കോടിയായി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.