രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ബിജെ പി വാക്‌സിന്‍ പൂഴ്ത്തി വച്ചുവെന്ന് ആരോപണം ശക്തം

സ്വന്തം ലേഖകൻ -

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 6596 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 166 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മഹാരാഷ്ട്രയില്‍ 10,066 പേര്‍ക്ക് കൊവിഡ് സ്ഥിരകരിച്ചു. 163 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട്‌ ചെയ്തു.ദില്ലിയില്‍ 111 കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തു . ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.15% മായി കുറഞ്ഞു.

തിങ്കളാഴ്ച രാജ്യത്ത് 80ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതോടെ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ ഡ്രൈവ് റെക്കോര്‍ഡ് ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വാക്സിനേഷനില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് മുമ്ബുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം ശക്തമാകുകയാണ് .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →