Type to search

രാജ്യത്ത് ഇന്നലെ 30,000 കോവിഡ് രോ​ഗികള്‍; വാക്സിനേഷന്‍ 41 കോടി കടന്നു

Uncategorized

ന്യൂഡല്‍ഹി>>> രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. 45,254 പേര്‍ കൂടി രോ​ഗമുക്തി നേടിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവില്‍ 4,06,130 പേരാണ് ചികിത്സയിലുള്ളത്

വാക്സിനേഷന്‍ 41 കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 41,18,46,401 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.