രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ ഫോ​ണി​ല്‍ ഡ​യ​ല​ര്‍ ട്യൂ​ണാ​യി കോ​വി​ഡ് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

സ്വന്തം ലേഖകൻ -

ന്യൂഡൽഹി>>> രാജ്യത്ത് കോവിഡ്19 രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . മരണനിരക്കിലും വലിയ വര്‍ധനയാണ് മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്ബോള്‍ അനുഭവപ്പെടുന്നത് .

ഈ സാഹചര്യത്തിലാണ് ഫോ​ണി​ല്‍ ഡ​യ​ല​ര്‍ ട്യൂ​ണാ​യി കോ​വി​ഡ് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ആ​ളു​ക​ളോ​ട് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ത്ര​കാ​ലം തു​ട​രു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപോലെയുള്ള സന്ദേശം കേൾപ്പിക്കുന്നതിനു പകരം പല സന്ദേശങ്ങൾ തയ്യാറാക്കി അവ കേൾപ്പിക്കണം. ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് കൊവിഡ് ബോധവത്കരണ പരിപാടികൾ തയ്യാറാക്കി ചാനലുകളിൽ സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →