രാജ്യത്ത്​ 41,383 പുതിയ കോവിഡ്​ 19 കേസുകള്‍, 24 മണിക്കൂറിനുള്ളില്‍ 507 പേര്‍ മരിച്ചു

ന്യൂസ് ഡെസ്ക്ക് -

ന്യൂഡല്‍ഹി>>> കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്​ 41,383 പുതിയ കോവിഡ്​ 19 കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇന്ത്യയുടെ ദൈനംദിന പോസിറ്റീവ് നിരക്ക് തുടര്‍ച്ചയായ 31 ദിവസങ്ങളില്‍ മൂന്ന്​ ശതമാനത്തില്‍ താഴെയാണ്. നിലവില്‍, പോസിറ്റീവ് നിരക്ക് 2.41 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,12,57,720 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,09,394 സജീവ കോവിഡ്​ കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 507 പേര്‍ മരിച്ചു. ഇതോടെ, രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 4,18,987 ആയി ഉയര്‍ന്നു. 45.09 കോടി വാക്​സിനുകള്‍ നല്‍കി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) കണക്കനുസരിച്ച്‌ ജൂലൈ 21 വരെ 45,09,11,712 വാക്​സിന്‍ നല്‍കി. ഇവയില്‍ 17,18,439 പേര്‍ ഇന്നലെയാണ്​ വാക്​സിന്‍ സ്വീകരിച്ചത്​. രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ നല്‍കുന്ന കോവിഡ്​-19 വാക്സിന്‍ ഡോസുകളുടെ എണ്ണം 41,78,51,151 ല്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →