Type to search

രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ക്ക് വഴങ്ങി ട്വിറ്റര്‍ : ഇന്ത്യന്‍ പൗരനായ പരാതി പരിഹാര ഓഫീസറെ നിയമിച്ചു

Uncategorized

ന്യൂഡല്‍ഹി >>> ഒടുവില്‍ ഇന്ത്യന്‍ പൗരനായ കംപ്ലെയ്ന്റ്‌സ് ഓഫീസറെ നിയമിച്ച്‌ ട്വിറ്റര്‍. ട്വിറ്റര്‍ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. [email protected] എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച്‌ കമ്ബനി എല്ലാ മാസവും റിപ്പോര്‍ട്ട് തയ്യാറാക്കണം. പരാതികളില്‍ എടുത്ത നടപടികളും വ്യക്തമാക്കണം. ഇത്തരം കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും. അക്കൗണ്ട് വേരിഫിക്കേഷന്‍, അക്കൗണ്ട് ആക്‌സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.

ഇതില്‍ തദ്ദേശീയ പരാതി പരിഹാര ഓഫീസറായാണ് വിനയ് പ്രകാശിനെ ട്വിറ്റര്‍ നിയമിച്ചിരിക്കുന്നത്. ചീഫ് കംപ്ലെയിന്റ്‌സ് ഓഫീസര്‍ അടക്കമുള്ള നിയമനങ്ങള്‍ ഇനിയും നടത്തേണ്ടതായുണ്ട്. ഇതിനായി എട്ട് ആഴ്ച്ചത്തെ സമയം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.