രാജ്യം കോവിഡ് പ്രതിസന്ധിയില്‍, കേന്ദ്രം പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടി: രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ -

ന്യൂഡല്‍ഹി>>> ട്വിറ്ററിനെതിരായ പ്രതിഷേധങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യപ്തരാവേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​ന്റെയും ആര്‍എസ്​എസ്​ അധ്യക്ഷന്‍ മോഹന്‍ ഭാഗവതി​ന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ട്വിറ്റര്‍ അടക്കമുലൃള്ള സമൂഹമാധ്യമങ്ങളില്‍ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു വ്യക്തിയുടെയോ സ്ഥാപനത്തി​െന്‍റയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്റര്‍ നീല വെരിഫിക്കേഷന്‍ ബാഡ്​ജ് നല്‍കുന്നത്​​​.

എന്നാല്‍ ജനുവരി 22 ന്​ നിലവില്‍ വന്ന ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷന്‍ പോളിസി അനുസരിച്ച്‌ ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണമാണെങ്കിലോ ആ അക്കൗണ്ടി​ന്റെ വേരിഫിക്കേഷന്‍ നഷ്ടമാവുകയും ബ്ലൂടിക്ക്​ അപ്രത്യക്ഷമാവുകയും ചെയ്യും.വെങ്കയ്യ നായിഡുവി​ന്റെയും മോഹന്‍ ഭാഗവതി​ന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് സംഭവിച്ചതും അത് തന്നെയാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →