Type to search

രാജീവ് ഗാന്ധി കോളനിയിൽ അലക്‌സാണ്ടറിനും കുടുംബത്തി നും വീടൊരുങ്ങുന്നു ”എന്റെ വീട് പെരുമ്പാവൂർ ഭവന പദ്ധതിയിലെ പത്താമത്തെ വീടിന് തുടക്കമിട്ടു എംഎൽഎ”

Uncategorized

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിലെ മൈലപ്പറമ്പിൽ അലക്‌സാണ്ടറുടെ ഇപ്പോഴത്തെ ഭവനം ഒരു കാറ്റ് വന്നാൽ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. മരത്തടി കൊണ്ട് താങ്ങി നിർത്തിയിരിക്കുന്ന, വാതിലുകൾ ഇല്ലാത്ത വീട്ടിലാണ് അലക്‌സും ഭാര്യ സീനയും ഇപ്പോൾ താമസിക്കുന്നത്. സുരക്ഷിതമല്ലാത്ത ഈ ഭവനത്തിന് പകരം അടച്ചുറപ്പുള്ള ഒരു വീട് അലക്സിനും കുടുംബത്തിനും സ്വന്തമാവുകയാണ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അലക്സിനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന് തറക്കലിട്ടു. 2 കിടപ്പു മുറികളും അടുക്കളയും ശുചിമുറികളും ഉൾപ്പെടുന്ന സുരക്ഷിതമായ ഭവനം ഈ കുടുംബത്തിന് നിർമ്മിച്ചു നൽകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിലെ പത്താമത്തെ ഭവനമാണ് ഇത്.

കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.പി തങ്കച്ചൻ എം.എൽ.എയും ആയിരുന്ന കാലഘട്ടത്തിൽ ഹൗസിംഗ് ബോർഡിന്റെ സഹായത്തോടെ നിർമ്മിച്ചു നൽകിയ 14 വീടുകളിൽ ഏഴ് വീടുകളിൽ മാത്രമാണ് ഇപ്പോൾ താമസം ഉള്ളത്. ഏറ്റവും മോശമായ അവസ്ഥയിലുള്ള ഒറ്റമുറി വീടുകൾ ആണ് രാജീവ് ഗാന്ധി കോളനിയിലുള്ളത്.
ലോക്ക് ഡൗൺ സമയത്ത് കോളനിയിലെ നിവാസികളുടെ ആവശ്യപ്രകാരം ഭക്ഷ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റ് നൽകുവാൻ ചെന്നപ്പോഴാണ് കോളനിയിലെ വീടുകളുടെ അവസ്ഥ എൽദോസ് കുന്നപ്പിള്ളിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവിടുത്തെ 3 കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയം ഉള്ളത്. അലക്‌സാണ്ടറിന്റെ സ്ഥലത്തിന് ഇതുവരെ പട്ടയം കിട്ടിയിട്ടില്ലത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലോ മറ്റു സർക്കാർ പദ്ധതികളിലോ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം ലഭ്യമായിരുന്നില്ല. കൂലിപ്പണിക്കാരായ അലക്സിനും സീനക്കും 3 മക്കൾ ആണ് ഉള്ളത്.
വിവാഹപ്രായമായ പെൺകുട്ടികളും അമ്മമാരും പ്രായമായവരും കോളനിയിൽ താമസിക്കുന്നുണ്ട്. നല്ല ഉറപ്പുള്ള വാതിലുകളോ നല്ലൊരു ശുചിമുറിയോ ഉള്ള വീടുകൾ ഇവിടെയില്ല. അതിൽ തന്നെ ഒരു വീടിന്റെ കോൺക്രീറ്റ് മരത്തടി കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ്.
അപേക്ഷ നൽകി നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സുതാര്യ കേരളം പരിപാടിയിൽ നൽകിയ പരാതിയെ തുടർന്നാണ് അവിടെയുള്ള ഏഴ് കുടുംബങ്ങളിൽ നാല് കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നത്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങൾക്കും കൂടി പട്ടയം ലഭ്യമാക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെ തന്നെ താമസിക്കുന്ന പങ്കിമല വീട്ടിൽ പ്രഭാകരനും കുടുംബത്തിന്റെയും ഭവനം കുറച്ചു നാളുകൾക്ക് മുൻപ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുൻകൈ എടുത്തു പുതുക്കി നിർമ്മിച്ചു നൽകിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ, പഞ്ചായത്ത് അംഗം പി.കെ രാജു, പോൾ കെ. പോൾ, ബിജു ജേക്കബ്, പോൾ പൊട്ടക്കൽ, എൽദോ സി. പോൾ, നോയൽ ജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.