ന്യൂഡല്‍ഹി: മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയോടെ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഓഗസ്റ്റ് 31-ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെയാണ് നിയമനം.
1984-ബാച്ചിലെ ജാര്‍ഖണ്ഡ് കേഡറിലെ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് വേണ്ടിയാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്. രണ്ടു വര്‍ഷം കാലാവധി ശേഷിക്കേയാണ് ലാവസ പടിയിറങ്ങുന്നത്. അടുത്ത വര്‍ഷം മുഖ്യ തെര ഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ വിരമിക്കുമ്പോള്‍ ആ പദവിയിലെത്തേണ്ട മുതിര്‍ന്ന കമ്മീഷണറായിരുന്നു ലവാസ.
എന്നാല്‍, മുഖ്യ കമ്മീഷണറായി ലവാസ വരുന്നതു തടയാന്‍ കേന്ദ്രം കരുക്കള്‍ നീക്കിയിരുന്നതായി ആരോപണമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ പെരുമാറ്റ ച്ചട്ട ലംഘന പരാതികളില്‍ നടപടിയെടുക്കേണ്ടെന്ന കമ്മീഷന്‍ തീരുമാനത്തോടു ലവാസ വിയോജിച്ചിരുന്നു. ലവാസയുടെ വിയോജിപ്പ് പരിഗണിക്കാതെ മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറയും, കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും ചേര്‍ന്നു മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതു വിവാദവുമായിരുന്നു.