രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും; യാത്ര കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>>> കൊച്ചി മെട്രോ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് 53 ദിവസം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുനക്രമീകരിക്കും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹിചര്യത്തില്‍ മെട്രോ സര്‍വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കെ.എം.ആര്‍.എല്ലിനെ സമീപിച്ചിരുന്നു

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. പരമാവധി കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →