
ലണ്ടന്‍>>> രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച യു.കെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച സാജിദ് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. നേരത്തെ കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സാജിദ് മുഖാമുഖം കണ്ടുമുട്ടിയിരുന്നോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ജാവിദ് കഴിഞ്ഞ ആഴ്ച മന്ത്രിമാര്‍ക്കൊപ്പം പാര്‍ലമെന്‍റില്‍ വന്നിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ദ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. വാക്സിന് സ്വീകരിച്ചതിനാല്‍ രോഗലക്ഷണങ്ങള്‍ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ജനങ്ങള്‍ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Follow us on