പെരുമ്പാവൂർ:വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനമുള്ള യുവാവിനെ നാട്ടിലെത്തിക്കാമെന്നു പറഞ്ഞ് രണ്ടേകാൽ കോടി രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് അസ്ലം മൗലവി (50), കാഞ്ഞിരപ്പിള്ളി പാലക്കൽ മുഹമ്മദ് ബിജ്ലി (54) എന്നിവരെ തെളിവെടുപ്പിനായി എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പണം കൈമാറിയെന്നു പറയുന്ന പെരുമ്പാവൂർ പാറപ്പുറത്തെ വീട്, മൂവാറ്റുപുഴയിലെ വിവിധ ബാങ്കുകൾ തുടങ്ങിയവയിലാണ് പ്രതികളുമായി ആദ്യ ദിവസം തെളിവെടുപ്പ് നടത്തിയത്. ഇവരുടെ അക്കൗണ്ടുകളും മറ്റും പരിശോധിച്ചു. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. ഖത്തറിൽ യാത്രാ നിരോധനമുള്ള യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പല ഘട്ടങ്ങളിലായി യുവാവിന്റെ ഭാര്യയിൽ നിന്നും രണ്ടേകാൽ കോടി രുപ തട്ടിയെടുത്തുവെന്നാണ് കേസ്
