രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി

web-desk -

കൊളംബോ>>> ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

പുറത്താകാതെ 34 പന്തില്‍ 40 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ മിനോദ് ഭാനുക 36 റണ്‍സ് നേടി. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും ഭുവനേശ്വര്‍, സക്കരിയ, രാഹുല്‍ ചഹാര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങയത്. നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. നായകന്‍ ശിഖര്‍ ധവാന്‍ 40, ആദ്യ മത്സരത്തിനിറങ്ങിയ ഋതുരാജ് ഗയ്ക്വദ്‌ 21, ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സും നിതീഷ് റാണ ഒമ്ബത് റണ്‍സെടുത്തു. 13 പന്തില്‍ ഏഴ് റണ്‍സെടുത്ത എടുത്ത മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി.