യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റി ഒരു നിമിഷം 100 മരം എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു

Avatar - - Leave a Comment

മാവേലിക്കര >>> യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥതിദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി ഒരു നിമിഷം നൂറുമരം എന്ന പേരിൽ നൂറിൽപരം മരത്തൈകൾ നട്ടു . മരങ്ങൾ നടുന്ന എല്ലാവരും കൃത്യം 10 മണിക്ക് തന്നെ ഫേസ്ബുക്കിലൂടെ തൽസമയം മരം നടുന്നതിൻ്റെ വീഡിയോ ഇട്ടുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത് . ഒപ്പം പ്രകൃതിക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡെൻ്റ ഷാഫി പറമ്പിൽ വിതരണം ചേയ്ത മരങ്ങൾ വള്ളിക്കുന്നിതിൻ്റെ വിവിധഭാഗങ്ങളിലായി 100ൽ പരം പ്രവർത്തകർ നട്ടത്.

കവിയും സാംസ്കാരിക പ്രവർത്തകനുമായ രാജ കൈലാസും മരതൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചേയ്തു.KPCC ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.പി ശ്രീകുമാർ DCC സെക്രട്ടറി ബി രാജലക്ഷ്മി ,സുഹൈർ വള്ളികുന്നം,S y ഷാജഹാൻ, ജി രാജീവ്കുമാർ, അർച്ചന പ്രകാശ്, ഗോപി, മുജീർമാമ്മൂട്ടിൽ,നാദിർഷാ,അയ്യപ്പൻ അനന്തപത്മനാഭൻ, , വിനോദ് കാമ്പിശ്ശേരി , നിഷാ വിനോദ്, അരുണിമ, രാജലക്ഷ്മി, അതുല്യ അടക്കം വിവിധ മേഖലയിൽ പെട്ടരും പരിപാടിയിൽ ഫലവൃക്ഷതൈകളും ഔഷധ തൈകളും നട്ടു പങ്കാളികളായി.

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →

Leave a Reply

Your email address will not be published. Required fields are marked *